കണ്ണൂർ▸ ദക്ഷിണ കാശിയിൽ ഇനി ഉൽസവ നാളുകൾ. കൊട്ടിയൂർ പെരുമാളെ കണ്ട് വണങ്ങാൻ ലക്ഷങ്ങളാണെത്തുക. ശ്രീ കൊട്ടിയൂർ ദേവസ്വം വൈശാഖ മഹോത്സവം മെയ് 21 മുതൽ ജൂൺ 17 വരെ നടക്കുമെന്ന് ദേവസ്വം ഭാരവാഹികൾ പ്രസ്ക്ലബിൽ അറിയിച്ചു. ഉൽസവത്തിൻ്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. കഴിഞ്ഞ വർഷം 800 ഓളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സൗകര്യം ഒരുക്കിയിരുന്നു. ഈ വർഷം ഇത് കൂടാതെ 1500 ചെറിയ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ നാലേക്കർ സ്ഥലം ഒരുക്കിയിട്ടുണ്ട്.
2023 വർഷത്തെ വൈശാഖ മഹോത്സവക്കാലത്ത് അഭൂത പൂർവ്വമായ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടിട്ടും വലിയ പ്രശ്‌നങ്ങളില്ലാതെ നടത്താൻ കഴിഞ്ഞിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. മെയ് 23 മുതൽ ജൂൺ 13 വരെയാണ് സ്ത്രീ ഭക്തജനങ്ങൾക്ക് പ്രവേശനം. തിരക്ക് കണക്കിലെടുത്ത് ഭക്തജനങ്ങളെ നിയന്ത്രിക്കുന്നതിന് 1500 ഓളം വിമുക്തഭടന്മാരെ വളണ്ടിയർമാരായി ചുമതലപ്പെടുത്തും. അക്കരെ കൊട്ടിയൂരിനും ഇക്കരെ കൊട്ടിയൂരിനും പുറമേ കൂടുതൽ കേന്ദ്രങ്ങളിൽ പ്രസാദ വിതരണത്തിനും വഴിപാടിനും സൗകര്യം ഒരുക്കും. അന്നദാനത്തിനും ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. കുടിവെള്ളം, ആരോഗ്യസംരക്ഷണം എന്നിവയ്ക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ കൊട്ടിയൂർ ദേവസ്യം ചെയർമാൻ കെ സി സുബ്രഹ്മണ്യൻ നായർ, എക്സിക്യുട്ടീവ് ഓഫീസർ കെ ഗോകുൽ, രവീന്ദ്രൻ പൊയിലൂർ, എൻ പ്രശാന്ത് പങ്കെടുത്തു.
Post a Comment