കെഎസ്ആര്‍ടിസി യാത്രയ്ക്കിടെ ഇനി ശുദ്ധമായ വെള്ളം കുടിക്കാം. യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ തന്നെ കുടിവെള്ളം വിതരണം ചെയ്യുന്ന പദ്ധതിയുമായി എത്തിയിരിക്കുകയാണ് കെഎസ്ആര്‍ടിസി. സര്‍ക്കാര്‍ സംരംഭമായ ഹില്ലി അക്വായുമായി ചേര്‍ന്നാണ് കുപ്പിവെള്ള വിതരണം ആരംഭിക്കുന്നത്.
ലിറ്ററിന് പതിനഞ്ച് രൂപ നിരക്കില്‍ സൂപ്പര്‍ ഫാസ്റ്റ് മുതല്‍ ഉയര്‍ന്ന ശ്രേണിയിലെ സര്‍വീസുകളില്‍ ബസിനുള്ളില്‍ തന്നെ ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് നടപ്പിലാക്കുന്നത്. കൂടാതെ കെഎസ്ആര്‍ടിസിയെ ആശ്രയിച്ച് എത്തുന്ന മറ്റ് യാത്രക്കാര്‍ക്ക് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളില്‍ നിന്നും ശുദ്ധജലം നേരിട്ട് വാങ്ങാം. കൂടാതെ ബള്‍ക്ക് പര്‍ച്ചേസിംഗ് സംവിധാനവും കെഎസ്ആര്‍ടിസി ഒരുക്കുന്നുണ്ട്. ഇതിനായി ഹോള്‍സെയില്‍ വിലയില്‍ ലിറ്റിറിന് പത്തു രൂപ നിരക്കില്‍ ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. അധിക വരുമാനവും കെഎസ്ആര്‍ടിസി ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്.
Post a Comment