വൻ ദുരന്തം; ഇടിമിന്നലേറ്റ് 11 പേർ മരിച്ചു

പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിലുണ്ടായ ഇടിമിന്നലിൽ 11 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ ചിലർ പരിക്കേറ്റ് ഗുരുതരാവസ്ഥയിലാണ്. ഗജോളിൽ മാവിൻ തോട്ടത്തിൽ ജോലി ചെയ്യുകയായിരുന്ന 4 പേർ മരിച്ചു. ഹരീഷ്ചന്ദ്രാപ്പൂരിൽ 8 വയസുള്ള കുട്ടി അടക്കം 3 പേരാണ് മരിച്ചത്. മിർദാപൂരിൽ 3 പേരും മിൽക്കിയിൽ ഒരാളുമാണ് മരിച്ചത്. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post