കടുത്തചൂടില്‍ ഫാമുകളില്‍ കോഴികള്‍‌ ചത്തു വീഴുന്നു


നടുവില്‍: വേനല്‍ച്ചൂട് കൂടിയത് സംസ്ഥാനത്തെ കോഴി കര്‍ഷകരെയും പ്രതിസന്ധിയിലാക്കുന്നു. അന്തരീക്ഷതാപനില ഉയർന്നതോടെ ചൂട് താങ്ങാനാവാതെ ഫാമുകളില്‍ കോഴികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് വർധിച്ചു വരികയാണ്.

കോഴിക്കുഞ്ഞുങ്ങളെ വാങ്ങി പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കിയും മറ്റും വളർത്തിയെടുത്ത് 45 ദിവസം പ്രായമാകുന്പോഴാണ് കോഴികള്‍ വില്പനയക്ക് തയാറാകുക. എന്നാല്‍ ഇതിനു മുന്പായി പല ഫാമുകളിലും ചൂട് കാരണം കോഴികള്‍ ചത്തു തുടങ്ങിയത്. ഇത് കർഷകരെ വലിയ സാന്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. 54 രൂപയാണ് ഒരു കോഴിക്കുഞ്ഞിന്‍റെ വില. ആയിരം കോഴിക്കുഞ്ഞുങ്ങളെ വാങ്ങി വളർത്തിയാല്‍ ഇരുന്നൂറെണ്ണം വരെ ഇത്തരത്തില്‍ ചത്തു പോകുന്നുണ്ടെന്ന് കർഷകർ പറഞ്ഞു. 
ചൂഷണത്തിനൊപ്പം വിലക്കയറ്റവും

കോഴിഫാമുകളില്‍ നിന്നുള്ള ഉത്പാദനക്കുറവ് കന്പോളത്തില്‍ കോഴി ഇറച്ചിയുടെ വിലക്കയറ്റത്തിനും ഇടയാക്കുന്നുണ്ട്. 

ഒരു മാസത്തിനിടെ കോഴി ഇറച്ചിക്ക് അന്പത് രൂപയോളമാണ് കൂടിയത്. അതേ സമയം ഈ വിലക്കയറ്റം കർഷകന് ലഭിക്കുന്നുമില്ല. 

കോഴികള്‍ ചാകുന്നത് വ്യാപകമായതോടെ പല കർഷകരും കിട്ടുന്ന വിലയക്ക് കോഴികളെ വില്‍ക്കുകയാണ് സാഹചര്യം മുതലെടുത്ത് ചിലയിടങ്ങളില്‍ വ്യാപാരികള്‍ നിശ്ചയിക്കുന്ന വിലയ്ക്ക് കോഴികളെ വില്‍ക്കേണ്ട അവസ്ഥയും കർഷകർ നേരിടുന്നുണ്ട്.

Post a Comment

Previous Post Next Post