സ്വർണ വില ഇന്നും കുത്തനെ ഉയർന്നു. ഇന്ന് ഗ്രാമിന് 120 രൂപ വർധിച്ച് 6,535 രൂപയായി. പവന് 960 രൂപ വർധിച്ച് 52,280 രൂപയിലാണ് ഇന്നത്തെ വ്യാപാരം നടക്കുന്നത്. ഇന്നലെ പവന് 360 രൂപ കുറഞ്ഞിരുന്നുവെങ്കിലും സർവകാല റെക്കോർഡ് വിലയിലാണ് വ്യാപാരം നടന്നത്. ഇന്നലെ ഒരു പവന് 51,320 രൂപയായിരുന്നു. രാജ്യാന്തര വിപണിയിലെ വിലക്കയറ്റമാണ് സ്വർണ വില ഉയരാൻ കാരണം. വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
സ്വർണ വില ഉയർന്നു
Post a Comment