ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാനിലേക്കോ ഇസ്രായേലിലേക്കോ യാത്ര ചെയ്യരുതെന്ന് ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്. ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷ സാധ്യത വർധിച്ചതിനെ തുടർന്നാണ് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയത്. ഈ രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ പൗരൻമാർ അടുത്തുള്ള എംബസികളുമായി ബന്ധപ്പെടണം. അതീവ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ യാത്ര ചെയ്യരുതെന്നും നിർദേശത്തിൽ പറയുന്നു.
ഇറാനിലേക്കും ഇസ്രായേലിലേക്കും യാത്ര ചെയ്യരുത് മുന്നറിയിപ്പ്
Alakode News
0
Post a Comment