വേനല്‍ക്കാലത്ത് നിര്‍ജ്ജലീകരണം ഉള്‍പ്പെടെ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ ഈ സമയത്ത് ശരീരത്തില്‍ ജലാംശം നിലനിർത്തുന്നത് ഏറെ അത്യാവശ്യമാണ്.
ചൂടിനെ ചെറുക്കാനുള്ള ഏറ്റവും നല്ല വഴി ധാരാളം വെള്ളം കുടിക്കുക എന്നത് തന്നെയാണ്. ചില ഭക്ഷണങ്ങളും നിർജ്ജലീകരണം ഉണ്ടാക്കുന്നുണ്ട്. വേനല്‍ക്കാലത്ത് നിങ്ങള്‍ നിർബന്ധമായും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…
ഒന്ന്…
ഉപ്പിട്ട സ്നാക്സ് ആണ് ഒന്നാമതായി ഈ പട്ടികയില്‍ ചേർത്തിരിക്കുന്നത്. വലിയ അളവില്‍ ഉപ്പ് അടങ്ങിയ ചിപ്സ് പോലെയുള്ള ഭക്ഷണങ്ങള്‍ നിർജ്ജലീകരണം ഉണ്ടാകാൻ കാരണമാകും. കാരണം ഉപ്പ് ശരീരത്തില്‍ നിന്നും ജലാംശം ഇല്ലാതാക്കും. അതിനാല്‍ വേനല്‍ക്കാലത്ത് ഇത്തരം ഭക്ഷണങ്ങള്‍ കുറയ്‌ക്കുക.
രണ്ട്…
എരിവ് കൂടുതലായുള്ള ഭക്ഷണങ്ങളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് വിയര്‍പ്പ് കൂട്ടാനും വലിയ അളവില്‍ ദ്രാവകം നഷ്ടപ്പെടുകയും നിർജ്ജലീകരണത്തിന് കാരണമാവുകയും ചെയ്യും.
മൂന്ന്…
സംസ്കരിച്ച മാംസം ആണ് ഇനി ഒഴിവാക്കേണ്ടത്. സംസ്കരിച്ച മാംസങ്ങളില്‍ സോഡിയത്തിന്റെ അളവ് വളരെ കൂടുതലാണ്. ഇത് നിര്‍ജ്ജലീകരണത്തിന് പ്രധാന കാരണമാണ്. അതിനാല്‍ ഇത്തരം ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്നും പരമാവധി ഒഴിവാക്കുക.
നാല്…
പഞ്ചസാര കൂടുതലായി അടങ്ങിയ ഭക്ഷണങ്ങളാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പഞ്ചസാര കൂടുതലുള്ള മിഠായികള്‍, പേസ്ട്രികള്‍ മുതലായവയും നിര്‍ജ്ജലീകരണത്തിന് കാരണമാകും.
അഞ്ച്…
എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളില്‍ ഉപ്പും അനാരോഗ്യകരമായ കൊഴുപ്പും ഉള്‍പ്പെടുന്നു. ഇത് നിര്‍ജ്ജലീകരണത്തിന് കാരണമാകും.
Post a Comment