സംസ്ഥാനത്ത് പ്രതിദിന വെെദ്യുതി ഉപയോഗത്തിൽ നേരിയ കുറവ് രേഖപ്പെടുത്തി. കനത്ത ചൂടിൽ ആശ്വാസമായി വേനൽ മഴ എത്തിയതോടെയാണ് വെെദ്യുതി ഉപയോഗത്തിൽ കുറവ് വന്നത്. ഏപ്രിൽ 1 മുതൽ ഇങ്ങോട്ട് എല്ലാ ദിവസവും 100 ദശലക്ഷം യൂണിറ്റിന് മുകളിൽ ആയിരുന്നു പ്രതിദിന ഉപയോഗം. എന്നാൽ ഇന്നലെ മാത്രം ഉപയോഗിച്ച വെെദ്യുതിയുടെ കണക്ക് നോക്കിയാൽ അത് 98.69 ദശലക്ഷം യൂണിറ്റായി കുറഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച ഇത് 104. 70 ദശലക്ഷം കടന്നിരുന്നു.
വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവ്; ആശ്വാസമായി വേനൽ മഴ
Alakode News
0
Post a Comment