സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സിലബസുകള്‍ പിന്തുടരുന്ന കേരള വിദ്യാഭ്യാസച്ചട്ടം ബാധകമല്ലാത്ത സ്‌കൂളുകള്‍ക്ക് രാവിലെ 7.30മുതല്‍ 10.30വരെ അവധിക്കാല ക്ലാസുകള്‍ നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കി. കൗണ്‍സില്‍ ഓഫ് സി.ബി.എസ്.ഇ. സ്‌കൂള്‍സ് കേരള, കേരള സി.ബി.എസ്.ഇ. സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എം.എ. അബുദുള്‍ ഹക്കിം എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.
ക്ലാസ് നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും വേനലവധിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ ബാധകമായിരിക്കുമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കെ.ഇ.ആര്‍.ബാധകമായ സ്‌കൂള്‍ അവധിക്കാല ക്ലാസിന് അനുമതി തേടിയ ഹര്‍ജി തള്ളുകയും ചെയ്തു.
Post a Comment