കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ ലഭിച്ച 18 നാമനിര്‍ദേശ പത്രികകളില്‍ മൂന്ന് എണ്ണം സൂക്ഷ്മ പരിശോധനയില്‍ തള്ളി.
സ്വതന്ത്ര സ്ഥാനാര്‍ഥികളായി പത്രിക സമര്‍പ്പിച്ച കെ. സി. സലിം, എം.പി. സലിം, ജയരാജ് എന്നിവരുടെ പത്രികകളാണ് ആവശ്യമായ രേഖകള്‍ ഇല്ലാത്ത തിനാല്‍ തള്ളിയത്.
എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണി സ്ഥാനാര്‍ഥികളുടെ പത്രികകള്‍ സ്വീകരിച്ചതോടെ ഡമ്മി സ്ഥാനാര്‍ഥികളുടെ പത്രികകള്‍ ഇല്ലാതായി. കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ മത്സര രംഗത്തുള്ള സ്ഥാനാര്‍ഥികളുടെ എണ്ണം 12 ആയി. എം.വി. ജയരാജന്‍(എല്‍ ഡി എഫ്), സി. രഘുനാഥ് ( എന്‍ഡിഎ), കെ.പി. നാരായണകുമാര്‍ ( സ്വതന്ത്രന്‍), ബാലകൃഷ്ണന്‍ ചെമ്മഞ്ചേരി (സ്വതന്ത്രന്‍), വാടി ഹരീന്ദ്രന്‍ (സ്വതന്ത്രന്‍), കെ. സുധാകരന്‍(യുഡിഎഫ്), രാമചന്ദ്രന്‍ ബാവിലേരി (ഭാരതീയ ജവാന്‍ കിസാന്‍), ജോയ് ജോണ്‍ (സ്വതന്ത്രന്‍), ജയരാജന്‍(സ്വതന്ത്രന്‍), ജയരാജ്( സ്വതന്ത്രന്‍), കെ. സുധാകരന്‍ (സ്വതന്ത്രന്‍), കെ. സുധാകരന്‍ (സ്വതന്ത്രന്‍) എന്നിവരാണ് നിലവിലുള്ള സ്ഥാനാര്‍ഥികള്‍.
ജില്ലാ കളക്ടറും കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം വരണാധികാരിയുമായ അരുണ്‍ കെ വിജയനാണ് നാമ നിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തിയത്. പൊതു നിരീക്ഷകന്‍ മാന്‍വേന്ദ്ര പ്രതാപ് സിംഗ്, അസിസ്റ്റന്‍റ് കളക്ടര്‍ അനൂപ് ഗാര്‍ഗ്, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥികളുടെ പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് സൂക്ഷ്മ പരിശോധന നടന്നത്.
ജില്ലയില്‍ 21,16,876 വോട്ടര്‍മാര്‍;
പുതിയ വോട്ടര്‍മാര്‍ 62,720
കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ പുതുക്കിയ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. നിലവില്‍ 21,16,876 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. ഇതില്‍ 11,14,246 പേര്‍ സ്ത്രീകളും 10,02,622 പേര്‍ പുരുഷന്മാരും എട്ട് പേര്‍ ട്രാന്‍സ്ജെന്‍റേഴ്സുമാണ്. 2024 ജനുവരി 22ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടിക പ്രകാരം 20,54,158 വോട്ടര്‍മാരായിരുന്നു ജില്ലയില്‍ ഉണ്ടായിരുന്നത്. ഇതില്‍ നിന്നും 62,720 വോട്ടര്‍മാരുടെ വര്‍ധനവാണ് ഉണ്ടായത്. 32,015 പുരുഷന്‍മാരും 30,704 സ്ത്രീ വോട്ടര്‍മാരുമാണ് പുതുതായി പേരു ചേര്‍ത്തത്.
18 നും19 നും ഇടയില്‍ പ്രായമുള്ള 55,166 പേരും 20 നും 29നും ഇടയിലുള്ള 3,48,884 പേരും 30 നും 39നും ഇടയില്‍ പ്രായമുള്ള 3,92,017 പേരും 40 നും 49നും ഇടയിലുള്ള 4,47,721 പേരും 50 വയസിന് മുകളിലുള്ള 8,73,088 വോട്ടര്‍മാരുമാണ് ജില്ലയില്‍ ആകെയുള്ളത്.
2024 ജനുവരി 22ന് ശേഷം പുതുക്കിയ പട്ടിക പ്രകാരമുള്ള ആകെ വോട്ടര്‍മാരുടെ എണ്ണം, ബ്രാക്കറ്റില്‍ വര്‍ധനവ്: പയ്യന്നൂര്‍ നിയോജക മണ്ഡലം 1,86,495 (4196) കല്യാശേരി 1,91,543 (5598), തളിപ്പറമ്ബ് 2,21,295 (7434), ഇരിക്കൂര്‍ 1,97,680 (4128), അഴീക്കോട് 1,85,094 (5999), കണ്ണൂര്‍ 1,78,732 (5563), ധര്‍മടം 1,99,115 (5774), തലശേരി 1,78,601 (6107), കൂത്തുപറമ്ബ് 2,01,869 (8078), മട്ടന്നൂര്‍ 1,95,388 (5143), പേരാവൂര്‍ 1,81,064 (4700) എന്നിങ്ങനെയാണ് ആകെ വോട്ടര്‍മാരുടെ എണ്ണം. തളിപ്പറമ്ബ് നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ ഉള്ളത്.
അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം ഏറ്റവും കൂടുതല്‍ പുതിയ വോട്ടര്‍മാരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് കൂത്തുപറമ്ബ് നിയോജക മണ്ഡലത്തിലാണ്.
Post a Comment