കേരളത്തില്‍ നിന്ന്‌ കൂടുതല്‍ സര്‍വീസുകളുമായി എയര്‍ ഇന്ത്യ

തിരുവനന്തപുരം : എയര്‍ ഇന്ത്യ എക്‌സ്പ്രസ്‌ കേരളത്തില്‍ നിന്നും അധിക വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ചു. സര്‍വീസുകള്‍ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി ഓരോ മാസവും മൂന്ന്‌ പുതിയ വിമാനങ്ങള്‍ വീതമാണ്‌ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്‍റെ ഫ്‌ലീറ്റിലേക്ക്‌ കൂട്ടിച്ചേര്‍ക്കുന്നത്‌.കൊച്ചി വിമാനത്താവളത്തില്‍ നിന്നും ആഴ്‌ച തോറുമുള്ള സര്‍വീസുകളുടെ എണ്ണം 93 ല്‍ നിന്ന്‌ 104 ആക്കി.

ദമാം, ബഹ്‌റൈന്‍ എന്നിവിടങ്ങളിലേക്ക്‌ അധിക സര്‍വീസുകള്‍ ആരംഭിച്ചു. 

ഗള്‍ഫ്‌ മേഖലയിലെ 9 കേന്ദ്രങ്ങളിലേക്ക്‌ നേരിട്ടുള്ള സര്‍വീസുണ്ട്‌.ഹൈദരാബാദിലേക്കും കോല്‍ക്കത്തയിലേക്കും പുതിയ സര്‍വീസുകള്‍ ആരംഭിച്ചു. ചെന്നൈ, മുംബൈ, പൂണെ, അമൃത്സര്‍, അയോധ്യ, ഭുവനേശ്വര്‍, ഗുവാഹത്തി, ഗോവ, ഗ്വാളിയര്‍, ബാഗ്‌ഡോഗ്ര, മംഗളൂരു, റാഞ്ചി, ജയ്‌പൂര്‍, ലഖ്‌നൗ, സൂറത്ത്‌, ശ്രീനഗര്‍, വിജയവാഡ, വിശാഖപട്ടണം, വാരാണസി, ജിദ്ദ എന്നിവിടങ്ങളിലേക്ക്‌ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വണ്‍ സ്‌റ്റോപ്‌ സര്‍വീസുകളും ലഭ്യമാണ്‌.

Airindia

Post a Comment

Previous Post Next Post