ടാറിംഗ് നടത്തി മുന്നാംനാള്‍ റോഡ് തകര്‍ന്നു; അഴിമതിയെന്ന് ആരോപണം



ആലക്കോട്: ഉദയഗിരി പഞ്ചായത്ത് പത്താം വാർഡിലെ മണക്കടവ്-പള്ളിപ്പടി-കുരിശുമല റോഡ് ടാറിംഗ് നടത്തി മൂന്നാം നാള്‍ തകർന്ന നിലയില്‍.
പ്രവൃത്തിക്ക് പിന്നാലെയാണ് റോഡ് തകർന്നത്. ആളുകള്‍ നടന്നു പോയാല്‍ പോലും ടാറിംഗ് ഇളകി പോകുന്ന ശോച്യാവസ്ഥയാണ്. 
ടാറിംഗ് പ്രവൃത്തി യിലെ അഴിമതിയാണ് റോഡ് തകരാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. 

2017 ല്‍ വയലാർ രവി എംപി യുടെ പ്രദേശിക വികസന ഫണ്ട് ഉപയോഗിച്ച്‌ നിർമിച്ച റോഡ് തകർന്നതോടെയാണ് പഞ്ചായത്ത് റോഡിനു തുക അനുവദിച്ച്‌ പണി നടത്തിയത്. ഇന്നലെ മുതല്‍ ചെറുവാഹനങ്ങളോ, ബൈക്കുകളോ ഈ വഴി പോയാല്‍ റോഡില്‍ താഴുന്ന സ്ഥിതിയാണുള്ളത്. 

നിർമാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തണമെന്ന് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റ് ജോയിച്ചൻ പള്ളിയാലില്‍ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post