ന്യൂഡൽഹി: ഇന്ത്യയുടെ പാസഞ്ചർ വെഹിക്കിൾ (പിവി) വ്യവസായം 2023 - 24 സാമ്പത്തിക വർഷത്തിൽ വിൽപനയിൽ പുതിയ റെക്കോർഡിട്ടു. 42.3 ലക്ഷം യൂണിറ്റ് കാറുകളാണ് ഈ സാമ്പത്തിക വർഷത്തിൽ ആകെ വിറ്റത്. മുൻ സാമ്പത്തിക വർഷത്തിൽ വിറ്റത് 38.9 ലക്ഷം ആയിരുന്നു. 8.7% വളർച്ചയാണ് ഇക്കുറി ഉണ്ടായത്. സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളുടെ (എസ്‌യുവി) മികച്ച ജനപ്രീതിയും ഗ്രാമീണ ഡിമാൻഡിലെ ഉയർച്ചയുമാണ് പാസഞ്ചർ വാഹന വിപണിയിൽ ഉണർവേകിയത്.
“ഇതാദ്യമായാണ് പിവി വ്യവസായം 4 മില്യൺ കടക്കുന്നത്. ഇത് ജപ്പാനെ മറികടന്ന് ലോകത്തെ മൂന്നാമത്തെ വലിയ പാസഞ്ചർ വാഹന വിപണിയായി ഇന്ത്യയെ മാറ്റുകയും ചെയ്തു. ഒരു വർഷം മുമ്പ് നമ്മൾ ജർമ്മനിയെ മറികടന്നു," മാരുതി സുസുക്കി ഇന്ത്യയുടെ (MSIL - എംഎസ്ഐഎൽ) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

Post a Comment