കണ്ണൂരിലെ മുഴപ്പിലങ്ങാട് ഫ്ളോട്ടിംഗ് ബ്രിഡ്ജ് തകര്‍ന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ടൂറിസം വകുപ്പ്. സംസ്ഥാനത്ത് കടല്‍ക്ഷോഭം രൂക്ഷമായതിനാൽ ബീച്ചുകളിലെ ഫ്ളോട്ടിംഗ് ബ്രിഡ്ജുകള്‍ താൽകാലികമായി അഴിച്ചു മാറ്റാൻ ടൂറിസം വകുപ്പ് നിർദേശം നൽകിയിരുന്നു. ഇത് പ്രകാരമാണ് ഫ്ളോട്ടിംഗ് ബ്രിഡ്ജുകള്‍ അഴിച്ചുമാറ്റിയത്. ഇതാണ് ചില മാധ്യമങ്ങൾ ഫ്ളോട്ടിംഗ് ബ്രിഡ്ജ് തകര്‍ന്നുവെന്ന നിലയിൽ വാർത്തയാക്കിയത്.
ഫ്ളോട്ടിംഗ് ബ്രിഡ്ജ് തകര്‍ന്നുവെന്ന വാര്‍ത്ത വ്യാജം
Alakode News
0
Post a Comment