സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്നത് തുടരുന്നു. ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,600 രൂപയായി. ഗ്രാമിന് 10 രൂപയാണ് കൂടിയത്. 6575 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 29നാണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് ഉയര്‍ന്നത്. ഒരാഴ്ചയ്ക്കിടെ രണ്ടായിരത്തോളം രൂപയാണ് വര്‍ധിച്ചത്.
സ്വര്‍ണവില റെക്കോര്‍ഡില്‍ തന്നെ; വീണ്ടും കുതിപ്പ്
Alakode News
0
Post a Comment