പോലീസ്-സിആര്‍പിഎഫ് സംയുക്തസേന ബോംബുകള്‍ക്കായി തെരച്ചില്‍ നടത്തി



കുടിയാൻമല: കുടിയാൻമല പോലീസ് സ്റ്റേഷൻ പരിധിയിലെ നടുവിലിലും സമീപ പ്രദേശങ്ങളിലും ഭാഗങ്ങളിലും പോലീസ്, സി.ആർപിഎഫ്, കണ്ണൂർ റൂറല്‍, ബോംബ് സ്ക്വാഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ബോംബുകള്‍ക്കായി തെരച്ചില്‍ നടത്തി.
നടുവില്‍ ബിഎസ്‌എൻഎല്‍ ഓഫീസ്, പോളിടെക്നിക്ക് പരിസരങ്ങളിലെ കാടു പിടിച്ചുകിടക്കുന്ന സ്ഥലങ്ങിലടക്കമാണ് തെരച്ചില്‍ നടത്തിയത്. 

കുടിയാൻമല എസ്‌എച്ച്‌ഒ, കെ.വി. ഹരിക്കുട്ടൻ, എസ്‌ഐ കെ.പി.വി. രാജീവൻ എന്നിവർ നേതൃത്വം നല്‍കി. പരിശോധനയില്‍ ബോംബുകള്‍ ഒന്നും കണ്ടെത്താനായില്ല. വരും ദിനങ്ങളിലും പരിശോധന തുടരും. പയ്യാവൂർ,ഇരിക്കൂർ പോലീസ് പരിധിയിലും കേന്ദ്രസേനയും ബോംബ്,ഡോഗ് സ്ക്വാഡുകളും പരിശോധന നടത്തും.

Post a Comment

Previous Post Next Post