രയറോം: മലയോര ഹൈവേയില്‍ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചു സ്ഥാപിച്ച സോളർ ട്രാഫിക് സിഗ്നല്‍ ലൈറ്റുകളില്‍ മിക്കതിന്‍റേയും പ്രവർത്തനം തകരാറില്‍.
ചിലത് പൂർണമായും പ്രവർത്തന രഹിതമായപ്പോള്‍. ചിലത് പകല്‍ പ്രവർത്തിക്കുന്നു.
രാത്രി പ്രവർത്തന രഹിതവുമാണ്. ബാറ്ററി തകരാറില്‍ ആയതാണ് ഇതിനു കാരണം. പലയിടത്തും സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ച ഉടൻ തന്നെ പ്രവർത്തനരഹിതമായി. എന്നാല്‍ ഇത് പരിശോധിച്ച് പുനഃസ്ഥാപിക്കാൻ ഉത്തരവാദിത്തപെട്ടവർ തയാറാകുന്നില്ല.
മലയോര ഹൈവേയില്‍ ചെറുപുഴ മുതല്‍ അരങ്ങം വരെയുള്ള ഭാഗങ്ങളില്‍ വളവുകളും കുത്തനെ ഇറക്കത്തോട് കൂടിയുള്ള ചെരിവുകളും ഏറെയുള്ളതിനാല്‍ അപകട സാധ്യത കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച സിഗ്നല്‍ ലൈറ്റുകളാണ് ഈ അവസ്ഥയിലായത്. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ തേർത്തല്ലി മുതല്‍ നെല്ലിപ്പാറ വരെയുള്ള ഭാഗങ്ങളില്‍ അഞ്ച് അപകടങ്ങളാണ് ഉണ്ടായത്.
Post a Comment