ട്രെയിൻ യാത്രികർ പലപ്പോഴും ദുഷ്കരമാകുന്നത് വളരെ നേരം ക്യൂ നിന്ന് പ്ലാറ്റ്ഫോം ടിക്കറ്റും, ജനറല്‍ ടിക്കറ്റ്റുമൊക്കെ എടുക്കുന്നതോർക്കുമ്ബോഴാണ്.
തിരക്കുള്ള സമയങ്ങളില്‍ നേരത്തെ റെയില്‍വെ സ്റ്റേഷനില്‍ എത്തിയില്ലെങ്കില്‍ അന്നത്തെ യാത്ര പാളുകയും ചെയ്യും.
പലപ്പോഴും ട്രെയിൻ എടുക്കുന്ന സമയത്താണ് സ്റ്റേഷനിലെത്തുന്നതെങ്കില്‍, ടിക്കറ്റ് കിട്ടിയില്ലെന്ന കാരണത്താല്‍ യാത്രയും മുടങ്ങുന്നത് സ്ഥിരമാണ്. എന്നാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്, റിസർവേഷൻ ടിക്കറ്റുകള്‍ എടുക്കുന്നതുപോലെ തന്നെ ജനറല്‍ ടിക്കറ്റുകളും എടുക്കാമെന്ന കാര്യം പലർക്കും വാസ്തവത്തില്‍ അറിയില്ല.
ടിക്കറ്റ് എങ്ങനെ ബുക്ക് ചെയ്യാം:
ടിക്കറ്റ് എടുക്കുന്നതിനായി ആദ്യം പ്ലേ സ്റ്റോറില്‍ നിന്നും യുടിഎസ് ആപ്പ് ഫോണില്‍ ഇൻസ്റ്റാള്‍ ചെയ്യണം. ശേഷം ആവശ്യമുള്ള വിശദാംശങ്ങള്‍ നല്‍കി ആപ്പില്‍ സൈൻ അപ്പ് ചെയ്ത് രജിസ്റ്റർ ചെയ്യുക. യുപിഐ, നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ് കാർഡ് അല്ലെങ്കില്‍ ഡെബിറ്റ് കാർഡ് വഴി നിങ്ങളുടെ R-വാലറ്റ് റീചാർജ് ചെയ്യുകയും വേണം.
ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് ചെയ്യുന്നതിന് ആദ്യം പേപ്പർലെസ് അല്ലെങ്കില്‍ പേപ്പർ ടിക്കറ്റ് ഓപ്ഷനുകളിലൊന്ന് തിരഞ്ഞെടുക്കാവുന്നതാണ്. പുറപ്പെടുന്ന സ്റ്റേഷൻ, എത്തിച്ചേരേണ്ട സ്റ്റേഷൻ വിശദാംശങ്ങള്‍ നല്‍കുക. ആർ വാലറ്റില്‍ നിന്നോ, യുപിഐ, നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ് കാർഡ് അല്ലെങ്കില്‍ ഡെബിറ്റ് കാർഡ് പോലുള്ള മറ്റ് പേയ്‌മെന്റ് ഓപ്‌ഷനുകള്‍ വഴിയോ പേയ്‌മെന്റ് നടത്താവുന്നതാണ്.
Post a Comment