നിങ്ങളുടെ ആധാർ കാർഡ് ഇതുവരെ പുതുക്കിയില്ലേ? പേര്, വിലാസം, ഫോട്ടോ അല്ലെങ്കില്‍ ആധാർ കാർഡിലെ മറ്റേതെങ്കിലും വിവരങ്ങള്‍ എന്നിവ അപ്‌ഡേറ്റ് ചെയ്യുന്നുണ്ടെങ്കില്‍ ഫീസ് നല്‍കേണ്ടതായി വന്നേക്കാം എന്നത് നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യമാണ്.
ഡെമോഗ്രാഫിക് അപ്‌ഡേറ്റ്, ബയോമെട്രിക് അപ്‌ഡേറ്റ് എന്നിവയ്‌ക്ക് അനുസരിച്ച് ഫീസ് ഘടന വ്യത്യാസപ്പെട്ടിരിക്കുന്നു.
ആധാർ പുതുക്കാനുള്ള നിരക്കുകള്‍ നോക്കാം…
വിരലടയാളം മാറ്റാനോ കണ്ണ് സ്‌കാൻ ചെയ്യാനോ 100 രൂപയാണ് ഈടാക്കുന്നത്. പേര്, ജന്മദിനം, വിലാസം എന്നിവ മാറ്റുന്നതിന് 50 രൂപ ചിലവ് വരും. രണ്ടും മാറ്റണമെങ്കില്‍ രണ്ട് ഫീസും ഒരുമിച്ച് അടയ്‌ക്കേണ്ടിവരും. ആധാർ എൻറോള്‍മെൻ്റ് കേന്ദ്രം സന്ദർശിച്ച് 30 രൂപ ഫീസ് അടച്ചാല്‍ വ്യക്തികള്‍ക്ക് അവരുടെ ഇ-ആധാർ കാർഡിന്റെ അച്ചടിച്ച പതിപ്പ് ലഭിക്കുന്നതാണ്.
ആദ്യമായി ആധാറിനായി രജിസ്റ്റർ ചെയ്യുകയാണെങ്കില്‍, ഇപ്പറഞ്ഞ നിരക്കുകളൊന്നും ബാധകമല്ല. മാത്രമല്ല, അഞ്ചിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കായി ബയോമെട്രിക് വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നത് പൂർണമായും സൗജന്യമാണ്.
അതേസമയം ഓണ്‍ലൈൻ ആയി ആധാർ പുതുക്കാനുള്ള സേവനം തികച്ചും സൗജന്യമാണ്. മാർച്ച് 14 വരെ ആയിരുന്നു നേരത്തെ സൗജന്യമായി ആധാർ കാർഡ് പുതുക്കാനുള്ള സമയപരിധി ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ സൗജന്യ ഓണ്‍ലൈൻ ഡോക്യുമെൻ്റ് അപ്‌ലോഡ് സൗകര്യം യുഐഡിഎഐ 14 ജൂണ്‍2024 വരെ നീട്ടി. ആധാർ വിവരങ്ങള്‍ പത്തു വർഷത്തില്‍ ഒരിക്കലെങ്കിലും അപ്ഡേറ്റ് ചെയ്യാൻ നിർദ്ദേശമുണ്ട്.
Post a Comment