ഓടുന്ന ട്രെയിനില്‍ നിന്ന് അതിഥി തൊഴിലാളി തള്ളിയിട്ട് കൊലപ്പെടുത്തിയത് വെറുമൊരു ടിടിഇയെ അല്ല. 14 ലധികം സിനിമകളില്‍ അഭിനയിച്ച ഒരു കലാകാരനെ.
എറണാകുളം മഞ്ഞുമ്മല്‍ സ്വദേശിയായ വിനോദിന്റെ സഹപാഠി കൂടിയായ ആഷിക് അബുവിന്റെ മമ്മൂട്ടി ചിത്രം ഗ്യാങ്സ്റ്ററിലൂടെയാണ് സിനിമാലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്. മോഹന്‍ലാലിന്റെ മിസ്റ്റര്‍ ഫ്രോഡ്, പെരുച്ചാഴി, എന്നും എപ്പോഴും, പുലിമുരുകന്‍, ഒപ്പം എന്നീ ചിത്രങ്ങളിലും ഹൗ ഓള്‍ഡ് ആര്‍ യൂ, വിക്രമാദിത്യന്‍, ജോസഫ്, നല്ല നിലാവുള്ള രാത്രി തുടങ്ങിയ ചിത്രങ്ങളിലും വിനോദ് അഭിനയിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച സന്ധ്യ കഴിഞ്ഞ് ഏഴു മണിയോടെ തൃശൂർ വെളപ്പായയില്‍ വെച്ചായിരുന്നു ദാരുണ സംഭവമുണ്ടായത്. എറണാകുളം പാറ്റ്ന സൂപ്പർ ഫാസ്റ്റ് ട്രെയിനിലെ ടിക്കറ്റ് എക്സാമിനറായ കെ വിനോദാണ് കൊല്ലപ്പെട്ടത്. ടിക്കറ്റ് ചോദിച്ചതിന്റെ പേരില്‍ ഒഡീഷ സ്വദേശിയായ രജനീകാന്ത എന്നയാള്‍ വിനോദിനെ ട്രെയിനിനു പുറത്തേക്ക് ചവിട്ടി വീഴ്ത്തുകയായിരുന്നു. മദ്യ ലഹരിയിലായിരുന്നു പ്രതി. ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും തൊട്ടടുത്ത ട്രാക്കിലേക്ക് തലയടിച്ചു വീണ വിനോദിന്റെ ശരീരത്തിലൂടെ മറ്റൊരു ട്രെയിൻ ഇടിച്ചായിരുന്നു മരണം.
കണ്‍ട്രോള്‍ റൂമില്‍ നിന്നും വിവരം ലഭിച്ചതനുസരിച്ച് റെയില്‍വേ പോലീസ് എസ് ലെവൻ കോച്ചില്‍ ഉണ്ടായിരുന്ന യാത്രക്കാരുമായി ബന്ധപ്പെടുകയും പ്രതിയെ പാലക്കാട് നിന്നും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 20 വർഷത്തോളമായി റെയില്‍വേ ഉദ്യോഗസ്ഥനായ വിനോദ് നേരത്തെ ഡീസല്‍ ലോക്കോ ടെക്നീഷ്യൻ ആയിരുന്നു. അഞ്ചു വർഷത്തിലധികമായി ടിക്കറ്റ് എക്സാമിനറായി ജോലി ചെയ്ത് വരികയായിരുന്നു.
Post a Comment