മണി, ഹണി, കെണി..ഹണി ട്രാപ്പിൽ വീഴാതെ ജാഗ്രത വേണമെന്ന്‌ പൊലീസ്‌


ഹണി ട്രാപ്പിനെതിരെ ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി പൊലീസ്‌. ഹണി ട്രാപ്പിൽ പെടുന്നത് നമ്മൾ അറിയാതെ വേണമെങ്കിലും ആകാം.

നമ്മുടെ ഫോണിൽ അറിയാത്ത നമ്പറിൽ നിന്നോ അറിയാത്ത വ്യക്തികളിൽ നിന്നോ വരുന്ന വീഡിയോ കോളുകൾ ചിലപ്പോൾ ട്രാപ് ആകാം. അതിനാൽ ഇത്തരം കോളുകൾ ശ്രദ്ധിച്ച് മാത്രം എടുക്കുക.

കേരള പൊലീസ്‌ ഔദ്യോഗിക ഫെയ്‌സ്‌ബുക്ക്‌ പേജിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. മറുവശത്ത് വിളിക്കുന്നയാൾ നഗ്നത പ്രദർശിപ്പിക്കുകയും നിങ്ങളോടൊപ്പം ചേർന്നുള്ള സ്‌ക്രീൻ റെക്കോർഡ് ചെയ്യും, തുടർന്ന് ഈ ചിത്രങ്ങൾ പിന്നീട് പണത്തിനായി ബ്ലാക്ക് മെയിൽ ചെയ്യാൻ ഉപയോഗിക്കും.

സോഷ്യൽ മീഡിയയിൽ സമഗ്രമായ വിശകലനത്തിന് ശേഷമാണ് ഇത്തരം കോളുകൾ വിളിക്കുന്നത്. അതിനാൽ പണം നൽകാനുള്ള സമ്മർദ്ദം സൃഷ്ടിക്കുന്ന ചിത്രങ്ങൾ നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയക്കാൻ അവർക്ക് കഴിയും.

ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള വഴി ലളിതമാണ്, അപരിചിതരിൽ നിന്നുള്ള ഇത്തരം കോളുകൾക്ക് മറുപടി നൽകരുത്.

തട്ടിപ്പിന് ഇരയായാൽ ഒരു മണിക്കൂറിനകം തന്നെ വിവരം 1930 ൽ അറിയിച്ചാൽ പണം തിരികെ ലഭിക്കാനുള്ള സാധ്യത കൂടുതലാണ് - പോസ്‌റ്റിൽ വ്യക്തമാക്കി.

Post a Comment

Previous Post Next Post