മഞ്ഞുമ്മല്‍ ബോയ്സ്' ഒടിടിയിലേക്ക്; റിലീസ് തീയതി പുറത്ത്


സമീപകാല മലയാള സിനിമകളില്‍ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് മഞ്ഞുമ്മല്‍ ബോയ്സ് . യഥാര്‍ത്ഥ സംഭവത്തെ അധികരിച്ച്‌ സംവിധായകന്‍ ചിദംബരം ഒരുക്കിയ ചിത്രം ഇപ്പോഴും വിജയകരമായി തീയേറ്ററുകളില്‍ പ്രദർശനം തുടരുകയാണ്.
ഇപ്പോഴിതാ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് തിയതി വന്നിരിക്കുകയാണ്. മഞ്ഞുമ്മല്‍ ബോയ്സ് ഏപ്രില്‍ അഞ്ചിനാണ് ഒടിടിയില്‍ എത്തുന്നത്. ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലാണ് സ്ട്രീമിംഗ് ആരംഭിക്കുന്നത്.

ബോക്സോഫീസില്‍ 200 കോടിക്ക് മുകളില്‍ നേട്ടം കൊയ്ത സിനിമ തമിഴ്‌നാട്ടില്‍ ഏറെ ഹിറ്റായിരുന്നു. ഫെബ്രുവരി 22-ന് തിയേറ്ററിലെത്തിയ ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് മുന്നേറിയത്. കൊച്ചിയില്‍ നിന്നും കൊടൈക്കനാലിലേക്ക് യാത്ര പോകുന്ന 11 സുഹൃത്തുക്കളു‌ടെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിതമായ സംഭവങ്ങളാണ് മഞ്ഞുമ്മല്‍ ബോയ്സ്.

സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്ബോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. പറവ ഫിലിംസിന്റെ ബാനറില്‍ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിർ, ഷോണ്‍ ആന്റണി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

Post a Comment

Previous Post Next Post