ശ്രീകണ്ഠപുരത്ത് നിരോധിത പി വി സി ഫ്ളക്സിൻ്റെ വൻശേഖരം പിടികൂടി


ശ്രീകണ്ഠപുരം നഗരസഭാ പരിധിയിൽ നടത്തിയ പരിശോധനയിൽ നിരോധിത പി വി സി ഫ്ലക്സിൻ്റെ വൻ ശേഖരം പിടിച്ചെടുത്തു. ശ്രീകണ്ഠാപുരത്തെ നൈസ് ഡിജിറ്റൽ എന്ന സ്ഥാപനത്തിൽ നിന്നാണ് പ്രിൻ്റ് ചെയ്യുന്നതിനായി സൂക്ഷിച്ച 24 റോൾ നിരോധിത പി വി സി ഫ്ലെക്സ് കണ്ടെത്തിയത്.സ്ഥാപനത്തിൽ നിന്നും കണ്ടെടുത്ത അനുവദനീയമായ മെറ്റീരിയലിൽ പ്രിൻ്റ് ചെയ്ത ബാനറുകളിൽ നിയമപ്രകാരം രേഖപ്പെടുത്തേണ്ട പേര് ,ഫോൺ നമ്പർ റീസൈക്കിൾ ലോഗോ ,മെറ്റീരിയൽ ക്യു ആർ കോഡ് എന്നിവയൊന്നും രേഖപ്പെടുത്തിയിരുന്നില്ല. സ്ഥാപനത്തിന് പതിനായിരം രൂപ പിഴ ചുമത്തി തുടർ നടപടികൾക്കായി ശ്രീകണ്ഠപുരം നഗരസഭയ്ക്ക് സ്ക്വാഡ് നിർദ്ദേശം നൽകി. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ടീം ലീഡർ അഷ്‌റഫ് പി.പി ,സ്‌ക്വാഡ് അംഗം നിതിൻ വത്സലൻ ,ശ്രീകണ്ഠപുരം നഗരസഭാ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ജിഷ ,യങ് പ്രൊഫഷണൽ രസിക അശോകൻ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post