ജില്ലയിൽ വോട്ടര്‍മാരുടെ എണ്ണം കുറഞ്ഞു


കണ്ണൂർ: 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ ഈ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയില്‍ വോട്ടർമാരുടെ എണ്ണം കുറഞ്ഞത് ജില്ലയില്‍ ഒൻപത് നിയമസഭാ മണ്ഡലങ്ങളില്‍.

കൂടിയത് രണ്ടിടത്ത് മാത്രം. 

പയ്യന്നൂർ, തളിപ്പറന്പ്, ഇരിക്കൂർ,അഴീക്കോട്, കണ്ണൂർ,ധർമടം, തലശേരി, കൂത്തുപറന്പ്, പേരാവൂർ മണ്ഡലങ്ങളിലാണ് വോട്ടർമാരുടെ എണ്ണം കുറഞ്ഞത്. കല്യാശേരി, മട്ടന്നൂർ മണ്ഡലങ്ങളിലാണ് കൂടുതല്‍. ജില്ലയില്‍ ആകെ കുറഞ്ഞത് 13,381 വോട്ടർമാരാണ്. കണ്ണൂർ ലോക്സഭാ മണ്ഡലത്തില്‍ 8271 വോട്ടർമാർ കുറഞ്ഞു. യുഡിഎഫിന് നിർണായക സ്വാധീനമുള്ള ഇരിക്കൂർ, പേരാവൂർ മണ്ഡലങ്ങളില്‍ വോട്ടർമാരുടെ എണ്ണം നാലായിരത്തോളം കുറഞ്ഞു. 

എല്‍ഡിഎഫിനും യുഡിഎഫിനും വ്യക്തമായ ആധിപത്യം അവകാശപ്പെടാൻ കഴിയാത്ത അഴീക്കോട് മണ്ഡലത്തില്‍2743 വോട്ടർമാർ കുറഞ്ഞു. എല്‍ഡിഎഫിന് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ കൂടുതല്‍ വോട്ട് കുറഞ്ഞത് തലശേരിയിലാണ്. 2945 വോട്ടുകളാണ്. ഇത് വടകര ലോക്സഭാ മണ്ഡലത്തിലാണ്. അതേസമയം, 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് അപേക്ഷിച്ച്‌ മണ്ഡലത്തില്‍ 53,077 ഉം ജില്ലയില്‍ 83,208 വോട്ടർമാരും കൂടിയിട്ടുണ്ട്.

Post a Comment

Previous Post Next Post