തിരഞ്ഞെടുപ്പ്: രേഖകളില്ലാതെ 50,000 രൂപയിലധികം യാത്രയില്‍ കൈവശം വെക്കരുത്

കണ്ണൂർ: ലോക്‌സഭ തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ക്ക് തുടക്കം ആയതോടെ മതിയായ രേഖകള്‍ ഇല്ലാതെ 50,000 രൂപക്ക് മുകളില്‍ യാത്രയില്‍ കൈവശം വെക്കരുത്.

അല്ലാത്ത പക്ഷം സ്റ്റാറ്റിക് സർവയലൻസ് ടീം, ഫ്ളൈയിങ് സ്‌ക്വാഡ് എന്നിവർ തുക പിടിച്ചെടുക്കുമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ അറിയിച്ചു. 

മയക്കുമരുന്ന്, പുകയില ഉത്‌പന്നങ്ങള്‍, നിയമാനുസൃതമല്ലാതെ മദ്യം എന്നിവയുമായി യാത്ര ചെയ്യുന്നവർക്ക് എതിരെയും കർശന നടപടി സ്വീകരിക്കും. പണം പിടിച്ചെടുത്തത് സംബന്ധിച്ച്‌ ആക്ഷേപമുള്ളവർക്ക് കണ്ണൂർ കളക്ടറേറ്റിലെ അപ്പീല്‍ കമ്മിറ്റി മുൻപാകെ അപ്പീല്‍ ഫയല്‍ ചെയ്യാം.

Do not carry more than Rs 50,000

Post a Comment

Previous Post Next Post