ആലക്കോട് ശുദ്ധജല വിതരണ പദ്ധതിക്ക് ജീവൻ വയ്ക്കുന്നു


ആലക്കോട്: പത്തുവർഷം മുമ്ബ് 12 കോടിയിലേറെ മുടക്കി നിർമിച്ച ആലക്കോട് പഞ്ചായത്തിലെ രയരോം ബീംബുങ്കാട് കുടിവെള്ള പദ്ധതിയുടെ ശുദ്ധ ജല വിതരണം പുനരാരംഭിച്ചു.

കേന്ദ്ര സംസ്ഥാന പദ്ധതിയുടെ ഫണ്ടും തദ്ദേശ സ്ഥാപനത്തിന്‍റെ ഫണ്ടും ഉപയോഗിച്ച്‌ ആരംഭിച്ച കുടിവെള്ള പദ്ധതിയാണ് രണ്ടുവർഷത്തോളമായി ജലം ലഭ്യമാവാതെ 800 റോളം കുടുംബങ്ങളെ ദുരിതത്തിലാക്കിയത്.അതാണിപ്പോള്‍ പുനരാരംഭിക്കുന്നത്. ജനങ്ങളുടെ ദുരിതജീവിതത്തെപ്പറ്റി ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ആദ്യഘട്ടത്തില്‍ ശുദ്ധജല വിതരണ പദ്ധതിയുടെ10 ബി ജി കളിലെക്കുള്ള ജലവിതരണമാണ് മാർച്ച്‌ 18 മുതല്‍ ആരംഭിച്ചത്. 

അതുമൂലം പരപ്പ, നെടുവോട്, മൂന്നാംകുന്ന്, പത്തായക്കുണ്ട്, മൈതാനി, കണ്ണികുളംചാല്‍, കാളികുളം, മേരിഗിരി, മൗവ്വത്താനി, തിമിരി എന്നീ പ്രദേശങ്ങളിലുള്ള ജനങ്ങള്‍ക്ക് ശുദ്ധ ജലം ലഭ്യമാവും. മറ്റു ബി ജി കളിലെക്കുള്ള ജലവിതരണവും ഉടനെ ആരംഭിക്കുമെന്ന് പഞ്ചായത്ത് ജലനിധി സ്കീം ലെവല്‍ കമ്മറ്റി അറിയിച്ചു. 

ജലക്ഷാമം രൂക്ഷമായി തുടരുന്ന ആലക്കോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ ജനങ്ങള്‍ക്കേറെ ആശ്വസമാണ് ജലവിതരണം പുനരാരംഭിക്കുന്നത്. ആലക്കോട് പഞ്ചായത്തിലെ 10 വാർഡുകളില്‍ വെള്ളം എത്തിക്കുന്ന ബൃഹത്തായ പദ്ധതിയാണ് ജലനിധിയുടെ രയറോം കുടി വെള്ള പദ്ധതി. പതിനായിരങ്ങള്‍ മുടക്കി കണക്‌ഷൻ എടുത്തവർക്കായിരുന്നു ജലം ലഭിക്കാതിരുന്നത്. അവർക്കാണ് ഈ കൊടുംവേനലില്‍ ആശ്വാസമാകുന്നത്.

Post a Comment

Previous Post Next Post