തിരുവനന്തപുരം: ഫെബ്രുവരിയിലെ കൊടും ചൂടിന് ശേഷം മാര്‍ച്ച് ആദ്യ വാരങ്ങളിലും തല്‍സ്ഥിതി തുടരുമെന്ന് മുന്നറിയിപ്പ്. ഏറ്റവും പുതിയ കാലാവസ്ഥ റിപ്പോര്‍ട്ട് പ്രകാരം മാര്‍ച്ച് നാല് വരെ കേരളത്തില്‍ ഒരു ജില്ലയിലും മഴ സാധ്യതയില്ലെന്നതാണ് വസ്തുത. നിലവില്‍ ഇന്നും കേരളത്തിലെ പന്ത്രണ്ടോളം ജില്ലകളില്‍ ഉയര്‍ന്ന താപനില റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഉയര്‍ന്ന താപനില മുന്നറിയിപ്പ്
കൊല്ലം, ആലപ്പുഴ , കോട്ടയം & തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും പത്തനംതിട്ട, എറണാകുളം, പാലക്കാട് & കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് & കാസറഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും (സാധാരണയെക്കാള്‍ 2 4°C കൂടുതല്‍) ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇവിടങ്ങളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
വേനലിന് മുമ്പ് തന്നെ കേരളത്തില്‍ ചൂട് ക്രമാതീതമായി വര്‍ധിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. പ്രത്യേകിച്ച് ഈ മാസം മുതല്‍ റമദാന്‍ വ്രതം ആരംഭിക്കുന്നതിനാല്‍ പ്രതിസന്ധി കൂടാനും സാധ്യതയുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.
Post a Comment