വീണ്ടും തിരിച്ചടി; പാചക വാതക വില കൂട്ടി

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില 23 രൂപ 50 പൈസ കൂട്ടി. ഇതോടെ കേരളത്തിൽ സിലിണ്ടറിന്റെ വില 1805 രൂപയായി. ഡിസംബറിലും ജനുവരിയിലും വില കുറച്ചെങ്കിലും ഫെബ്രുവരിയിൽ 15 രൂപ കൂട്ടിയിരുന്നു. ഇത് തുടർച്ചയായി രണ്ടാം മാസമാണ് വില കൂട്ടുന്നത്. എണ്ണക്കമ്പനികൾ എല്ലാ മാസവും ഗ്യാസിന്റെ പുതുക്കിയ വിലവിവരം പുറത്ത് വിടാറുണ്ട്. എന്നാൽ, ഗാർഹിക ആവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില കൂട്ടിയിട്ടില്ല.

Post a Comment

Previous Post Next Post