ഇടവേളയ്ക്ക് ശേഷം കുതിപ്പ്; സ്വര്‍ണ വിലയില്‍ വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 240 രൂപ ഉയര്‍ന്ന് 46,320 ആയി. ഗ്രാം വിലയില്‍ ഉണ്ടായത് 30 രൂപയുടെ വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5790 രൂപയായി. തുടര്‍ച്ചയായ 4 ദിവസം സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഫെബ്രുവരിയുടെ തുടക്കത്തില്‍ 46,520 രൂപയായിരുന്നു വില. രണ്ടിന് 46,640 രൂപയായ വില മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. പിന്നീട് സ്വര്‍ണവിലയില്‍ ഇടിവുണ്ടായി.

Post a Comment

Previous Post Next Post