സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സിയുടെ മേല്‍നോട്ടത്തില്‍ ഡ്രൈവിങ് സ്‌കൂളുകള്‍ ആരംഭിക്കാൻ ആലോചന. വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കെ.എസ്.ആർ.ടി.സി ചെയർമാൻ & മാനേജിങ് ഡയറക്ടർക്ക് മന്ത്രി കെ.ബി.ഗണേഷ് കുമാർ നിർദ്ദേശം നല്‍കി.
മിതമായ നിരക്കില്‍ ദേശീയ- അന്തർദേശീയ നിലവാരത്തില്‍ ലൈറ്റ് മോട്ടോർ ഡ്രൈവിങ് പരിശീലനം നല്‍കുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ പരിശീലന കേന്ദ്രം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ആധുനിക സംവിധാനങ്ങളോടെ ആരംഭിക്കുന്ന ഡ്രൈവിംഗ് സ്‌കൂളുകളില്‍ കെ.എസ്.ആർ.ടി.സി ഡ്രൈവർമാർക്ക് അധിക പരിശീലനം നല്‍കുന്നതും പരിഗണിക്കും.
K.B. Ganesh Kumar
Post a Comment