ആലക്കോട്: വഴിയോര കച്ചവടം വ്യാപാരികൾ തടഞ്ഞതിനെത്തുടർന്ന് ആലക്കോട് ലിങ്ക് റോഡിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ബഹളം
ഉടലെടുത്തു. ഇന്നലെ വൈകുന്നേരം ലിങ്ക് റോഡിൽ വിദേശമദ്യഷോപ്പിന് സമീപമാണ് സംഭവം. റോഡരികിൽ ഗുഡ്സ് വാഹനം നിർത്തിയിട്ട് ഫ്രൂട്ട്സ് വിൽപ്പന നടത്തുകയായിരുന്ന സംഘത്തെയാണ് വ്യാപാരികൾ തടഞ്ഞത്. ആലക്കോട്ടെ വഴിയോര കച്ചവടം നേരത്തെയും വ്യാപാരികൾ തടഞ്ഞിരുന്നു. ഇതിനിടെയാണ് വഴിയോര കച്ചവടക്കാർ വീണ്ടുമെത്തിയത്. അനധികൃതമായുള്ള വഴിയോര കച്ചവടം വ്യാപാര മേഖലയെ തകർക്കുന്നുവെന്നാണ് വ്യാപാരികളുടെ പരാതി. തുടർന്നാണ് അനധികൃത വ്യാപാരം ഇവർ തടഞ്ഞത്. ഇതിനെതിരെ വഴിയോര കച്ചവടക്കാരും മറ്റും രംഗത്തുവന്നതോ
ടെയാണ് ബഹളം ഉടലെടുത്തത്. സംഭവമറിഞ്ഞ് ആലക്കോട് എസ്.ഐ: എൻ.ജെ.ജോസിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തി ഇരുവിഭാഗങ്ങളെയും ഇവിടെ നിന്ന് പറഞ്ഞുവിട്ടാണ് ബഹളം അവസാനിപ്പിച്ചത്. വഴിയോര കച്ചവടം ഒരു കാരണവശാലും ടൗണിൽ അനുവദിക്കില്ലെന്ന നിലപാടിലാണ് വ്യാപാരികൾ.
Post a Comment