ശ്രീകണ്ഠപുരം: അഞ്ചുകോടി ചെലവഴിച്ച് സൗന്ദര്യവത്കരിച്ച ശ്രീകണ്ഠപുരം നഗര സൗന്ദര്യവത്കരണത്തിന്‍റെ ഉദ്ഘാടനവും കിഫ്ബി ഫണ്ട് ഉപയോഗിച്ചു നിര്‍മിക്കുന്ന ശ്രീകണ്ഠപുരം ചെമ്ബന്തൊട്ടി നടുവില്‍ റോഡിന്‍റെ പ്രവൃത്തി ഉദ്ഘാടനവും മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഒണ്‍ലൈനായി നിര്‍വഹിച്ചു.
പുതിയതായി നിര്‍മിച്ച ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡ് പരിസരത്തെ ടൗണ്‍ സ്‌ക്വയറില്‍ നടന്ന പരിപാടിയില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സജീവ്ജോസഫ് എംഎല്‍എ, എക്‌സിക്യുട്ടീവ് എൻജിനിയര്‍ ഷിബു കൃഷ്ണരാജ്, ശ്രീകണ്ഠപുരം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡോ. കെ.വി. ഫിലോമിന, നടുവില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ബേബി ഓടമ്ബള്ളി, ജില്ലാ പഞ്ചായത്ത് അംഗം ടി.സി. പ്രിയ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.സി. രാഘവന്‍, ഇ.വി. രാമകൃഷ്ണന്‍, കെ. സലാവുദ്ദീന്‍, ടി.കെ. വത്സലന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഇന്‍റര്‍ലോക്ക് വിരിച്ച നടപ്പാത, സായാഹ്നങ്ങളില്‍ വിശ്രമിക്കാന്‍ ഇരിപ്പിടങ്ങള്‍, രാത്രി യാത്രക്കാര്‍ക്കാ യി പാതയോരത്ത് തെരുവ് വിളക്കുകള്‍. കോട്ടൂര്‍ ഐടിഐ ബസ് സ്റ്റോപ്പ് മുതല്‍ ചെങ്ങളായി ഭാഗത്തേക്ക് ശ്രീകണ്ഠപുരം നഗരസഭയുടെ അതിര്‍ത്തി വരെയും പയ്യാവൂര്‍ ഭാഗത്തേക്ക് കാക്കത്തോട് പാലം വരെയും ഡ്രൈനേജും, ഇന്‍റര്‍ലോക്കും ഒരുക്കിയിട്ടുണ്ട്. തണല്‍ മരങ്ങള്‍ക്ക് ചുറ്റും കല്ലുകൊ ണ്ടുള്ള ഇരിപ്പിടങ്ങള്‍, വഴിയാത്രക്കാര്‍ക്കായി നഗരത്തില്‍ നിര്‍മിച്ചിട്ടുള്ള ടേക്ക് എ ബ്രേക്ക് കെട്ടിട ത്തോട് ചേര്‍ന്ന് പൊതുമരാമത്ത് ഭൂമിയില്‍ ഓപ്പണ്‍ സ്റ്റേജ് എന്നിവയും സജ്ജമാക്കി.
Post a Comment