പിക്കപ്പ് ജീപ്പ് തലകീഴായി മറിഞ്ഞ്‌ ഒരാൾക്ക് പരിക്ക്


ആലക്കോട് : മലയോരഹൈവേയിൽ തുടർച്ചയായി അപകടപരമ്പര. ചൊവ്വാഴ്ച വൈകീട്ടുണ്ടായ അപകടത്തിൽ വാഹനത്തിലുണ്ടായിരുന്നവരിൽ ഒരാൾക്ക് പരിക്കുണ്ട്. കടകളിൽനിന്ന് കശുവണ്ടി സം ഭരിക്കാൻ മലപ്പുറത്തുനിന്ന് വന്ന പിക്കപ്പ് ജീപ്പാണ് നിയന്ത്രണംവിട്ട് അപകടംവരുത്തിയത്. തേർത്തല്ലി ഭാഗത്ത്നിന്നും ആലക്കോട് ഭാഗത്തേക്ക് കശുവണ്ടി കയറ്റിപ്പോകുമ്പോഴാണ് ചാറ്റൽമഴയത്ത് തെന്നി മറിഞ്ഞത്.
കഴിഞ്ഞ ദിവസവും രയരോം പള്ളിപ്പടി ഭാഗത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതര പരിക്കേറ്റിരുന്നു. മലയോരഹൈവേയിൽ വാഹനങ്ങളുടെ അമിത വേഗത അപകടത്തിന് കാരണമാകുന്നതായി നാട്ടുകാർ പറഞ്ഞു. മോട്ടോർവാഹനവകുപ്പും പോലീസും ഇടപെടണമെന്നാണ് ആവശ്യം.

Post a Comment

Previous Post Next Post