നടുവിൽ : പുഴകളിൽ നീരൊഴുക്ക് നിലച്ചതോടെ മണൽവാരൽ വ്യാപകമായി. കുപ്പം പുഴയുടെ വിവിധ കൈവഴികളിലെല്ലാം മണൽക്കടത്ത് സംഘങ്ങൾ സജീവമാണ്.
തടിക്കടവ്, എരുവാട്ടി, കരിങ്കയം, മണിക്കൽ, മണാട്ടി, ഉറൂട്ടേരി, മംഗര, ചപ്പാരപ്പടവ് കൂവേരി, കുറ്റ്യേരി തുടങ്ങിയ തീരങ്ങളിലെല്ലാം മണൽ വാരുന്നുണ്ട്. ഒഴുക്ക് നിലച്ച പുഴകളിലാണ് വലിയ തോതിൽ മണൽ വാരൽ നടക്കുന്നത്. പലയിടങ്ങളിലും വലിയ മണൽത്തിട്ടകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത് ചാക്കുകളിൽ നിറച്ച് പലയിടങ്ങളിലായി സൂക്ഷിച്ചുവയ്ക്കുന്ന രീതിയാണ് മണൽവാരൽ സംഘങ്ങളുടേത്. രാത്രിയിൽ ആവശ്യക്കാർക്ക് വാഹനങ്ങളിൽ എത്തിച്ചുകൊടുക്കും. പുഴയോരത്തെ വീടുകളിലെ ആവശ്യങ്ങൾക്കുവേണ്ടിയും മണൽവാരൽ നടക്കുന്നതായി നാട്ടുകാർ പറയുന്നു.
Post a Comment