കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാർ കുറഞ്ഞു

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ ഫെബ്രുവരിയിൽ മുൻ മാസത്തേക്കാൾ 13,923 യാത്രക്കാർ കുറഞ്ഞു. ഫെബ്രുവരിയിൽ 97,549 യാത്രക്കാരാണ് യാത്ര ചെയ്തത്. ജനുവരിയിൽ 1,11,472 ഉണ്ടായിരുന്നു. 7442 അന്താരാഷ്ട്ര യാത്രക്കാരുടെയും 6481 ആഭ്യന്തര യാത്രക്കാരുടെയും കുറവാണ് ഉണ്ടായത്.
അവധി സീസൺ കഴിഞ്ഞതാണ് ഫെബ്രുവരിയിൽ യാത്രക്കാർ കുറയാനിടയാക്കിയത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ 1,06,540 യാത്രക്കാരുണ്ടായിരുന്നു. വേനൽക്കാല ഷെഡ്യൂളിൽ എയർ ഇന്ത്യ എക്സ്പ്രസ് കൂടുതൽ സർവീസുകൾ തുടങ്ങുന്നതിനാൽ യാത്രക്കാർ വർധിച്ചേക്കും.

Post a Comment

Previous Post Next Post