ആലക്കോട്: ടി.സി.ബി റോഡിൽ ആലക്കോട് ടൗണിൽ ഉൾപ്പെടെ മൂന്നിടത്ത് വാഹനാപകടം. ഇന്ന് രാവിലെ ഒമ്പത് മണിയോടെ ആലക്കോട് ടൗണിൽ ബുള്ളറ്റും സ്കൂട്ടിയുമാണ് കൂട്ടിയിടിച്ചത്. സ്കൂട്ടിയിലുണ്ടായിരുന്ന പിഞ്ചുകുഞ്ഞിന് റോഡിലേക്ക് വീണതിനെത്തുടർന്ന് പരിക്കേറ്റു. കുഞ്ഞിനെ ആലക്കോട് സഹകരണാശു
പ്രതിയിൽ പ്രവേശിപ്പിച്ചു. മണക്കടവ് സ്വദേശിനിയായ യുവതിയുടെ സ്കൂട്ടിയും ഒറ്റയിലെ യുവാവിന്റെ ബുള്ളറ്റുമാണ് കൂട്ടിയിടിച്ചത്. അപകടത്തിനിടെ ബുള്ളറ്റിന്റെ താക്കോൽ ചിലർ ഊരിക്കൊണ്ടുപോയതായും പരാതിയുണ്ട്. ആലക്കോട്- കാർത്തികപുരം റോഡിൽ കുട്ടാപറമ്പിന് സമീപം സ്കൂട്ടിയും ജീപ്പും കൂട്ടിയിടിച്ച് കാർത്തികപുരം സ്വദേശിയായ യുവാവിന് പരിക്കേറ്റു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടി പൂർണമായി തകർന്ന നിലയിലാണ്. ഭാഗ്യം കൊണ്ടാണ് സ്കൂട്ടി യാത്രികൻ ഗുരുതര പരിക്കില്ലാതെ രക്ഷപ്പെട്ടത്. കാർത്തികപുരം മണക്കടവ് റോഡിൽ ദീപ ആശുപത്രിക്ക് സമീപവും രണ്ട് ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചു. ഇന്നലെയാണ് അപകടം. ഇരു വാഹനങ്ങളും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. യാത്രക്കാർ പരിക്കില്ലാതെ രക്ഷപ്പെട്ടു.
Post a Comment