തിരുവനന്തപുരം: ഏഴു മാസത്തെ കുടിശിക നിലനില്‍ക്കെ ഒരുമാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ച് സംസ്ഥാന സർക്കാർ.
വെള്ളിയാഴ്ച പെൻഷൻ വിതരണം ചെയ്യുമെന്ന് സർക്കാർ വൃത്തങ്ങള്‍ അറിയിച്ചു. ഒരു മാസത്തെ ക്ഷേമപെൻഷൻ വിതരണത്തിനു 900 കോടി രൂപയാണ് വേണ്ടത്.
ക്ഷേമപെൻഷൻ നല്‍കാത്തതില്‍ ഇടതുമുന്നണി യോഗത്തില്‍ സിപിഐ വിമര്‍ശനം ഉന്നയിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവലോകനം ചെയ്യുന്നതിനു ചേർന്ന യോഗത്തിലാണ് സിപിഐ വിമർശനം ഉന്നയിച്ചത്.
പെന്‍ഷന്‍ കുടിശികയാകുന്നത് പ്രചാരണത്തില്‍ തിരിച്ചടിയാകുമെന്നു സിപിഐ ചൂണ്ടിക്കാട്ടി.
പെൻഷൻ എത്രയും വേഗം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു.
Post a Comment