കോട്ടയം: പാലാ പൂവരണിയില്‍ ഒരുകുടുംബത്തിലെ അഞ്ചുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. പൂവരണി ഞണ്ടുപാറ സ്വദേശി ജെയ്‌സണ്‍ തോമസിനെയും ഭാര്യയെയും ഇവരുടെ മൂന്നുമക്കളെയുമാണ് വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്.
വാടക വീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ഇന്ന് പുലർച്ചെയാണ് സംഭവം.
വെട്ടേറ്റ് രക്തം വാര്‍ന്ന നിലയിലായിരുന്നു ഭാര്യയുടെയും മക്കളുടെയും മൃതദേഹങ്ങള്‍. ജെയ്‌സണെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയത്. ഭാര്യയെയും പിഞ്ച് കുഞ്ഞുങ്ങളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജെയ്‌സണ്‍ തൂങ്ങിമരിച്ചു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസെത്തിയപ്പോള്‍ ഭാര്യയും കുഞ്ഞുങ്ങളും കട്ടിലില്‍ രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നു. തൊട്ടടുത്ത് തൂങ്ങി നില്‍ക്കുന്ന നിലയില്‍ ജെയ്‌സന്റെ മൃതദേഹവും ഉണ്ടായിരുന്നു.
റബ്ബർ തോട്ടത്തിലെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ജെയ്‌സണ്‍. ഒരു വർഷം മുമ്ബാണ് കുടുംബം പൂവരണിയില്‍ താമസത്തിനെത്തിയത്.
Post a Comment