വാട്‌സ്ആപ്പിന്റെ തീം കളര്‍ മാറുന്നതില്‍ പലര്‍ക്കും കണ്‍ഫ്യൂഷനുണ്ട്. പലരും ഫേക്ക് ആണെന്ന് കരുതിയിരിക്കുകയാണ്.യഥാര്‍ഥത്തില്‍ വാട്‌സ്ആപ്പിന്റെ ദൃശ്യാനുഭവം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള പുതിയ അപ്‌ഡേറ്റാണ് ‘ഗ്രീന്‍ വാട്‌സ്ആപ്പ്’. ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന ഇന്റര്‍ഫേസ് നല്‍കുന്നതിനായാണ് വാട്‌സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഈ മാറ്റത്തിന് തുടക്കമിട്ടത്.
തുടക്കത്തില്‍ ഐഒഎസ് ഉപയോക്താക്കളിലാണ് വാട്‌സ്ആപ്പ് ഗ്രീന്‍ തീം ബാധകമാകുക. എല്ലാ ഐഒഎസ് ഡിവൈസുകളിലേക്കും ഗ്രീന്‍ ബ്രാന്‍ഡിങ് അപ്‌ഡേറ്റ് ലഭിക്കും. നിറ മാറ്റത്തിനൊപ്പം, ആപ്പിനുള്ളിലെ ഐക്കണുകളുടെയും ബട്ടണുകളുടെയും രൂപത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകും.
ബട്ടണ്‍ സ്‌പെയ്‌സിങ്, മെച്ചപ്പെടുത്തിയ ചില ദൃശ്യ ഘടകങ്ങള്‍ പുനര്‍രൂപകല്‍പ്പന ചെയ്ത് പ്രവേശനക്ഷമത വര്‍ദ്ധിപ്പിക്കാനാണ് ഈ പരിഷ്‌ക്കരണങ്ങള്‍ ലക്ഷ്യമിടുന്നത്. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് പച്ച വാട്‌സ്ആപ്പ് ഐക്കണ്‍ പരിചിതമാണെങ്കിലും കളര്‍ ടോണില്‍ സൂക്ഷ്മമായ മാറ്റം ഉണ്ടാകും.

Post a Comment