തിരുവനന്തപുരം: സ്വർണ വില വീണ്ടും സർവകാല റെക്കോർഡിൽ. പവന് 47,560 രൂപ. ഇന്ന് കൂടിയത് 560 രൂപ. ഒരു ഗ്രാമിന് 5945 രൂപ. രാജ്യാന്തര വിപണിയിലെ വില കയറ്റമാണ് കേരളത്തിലും വില കൂടാൻ കാരണം. രാജ്യാന്തര വിപണിയിൽ സ്വർണ്ണ വില 2100 ഡോളർ വരെ എത്തിയിരുന്നു. ഇന്നലെ ഒരു പവന് 680 രൂപ വർധിച്ച് സ്വർണവില 47,000 ത്തിലേക്കെത്തിയിരുന്നു.
ഫെബ്രുവരിയിലെ അവസാന ദിവസങ്ങളിൽ സ്വർണവില ഉയർന്നിട്ടുണ്ടായിരുന്നില്ല, എന്നാൽ മാർച്ച് ആദ്യ ദിനങ്ങളിൽ തന്നെ സ്വർണവില കുത്തനെ ഉയർന്നു. വിവാഹ സീസൺ ആയതിനാൽ തന്നെ ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടിയാണ് സ്വർണവില വർദ്ധനവുണ്ടാക്കുന്നത്.
Post a Comment