വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ലെന്ന നിബന്ധന ബില്ലുകളിൽ പ്രദർശിപ്പിക്കുന്നത് നിയമ വിരുദ്ധം


കൊച്ചി: വിറ്റ സാധനങ്ങള്‍ തിരിച്ചെടുക്കില്ല എന്ന നിബന്ധന വ്യാപാര സ്ഥാപനങ്ങളിലും ബില്ലുകളിലും പ്രദര്‍ശിപ്പിക്കുന്നത് 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമം പ്രകാരം നിയമവിരുദ്ധമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി.
എതിര്‍ കക്ഷിയുടെ ബില്ലുകളില്‍ നിന്ന് ഈ വ്യവസ്ഥ അടിയന്തിരമായി നീക്കം ചെയ്യണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
എറണാകുളം, മുപ്പത്തടം സ്വദേശി സഞ്ജു കുമാര്‍, കൊച്ചിയിലെ സ്വിസ് ടൈം ഹൗസിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് ഡി.ബി ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രന്‍, ടി.എന്‍.ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ചിന്റെ ഉത്തരവ്.

”വിറ്റ സാധനങ്ങള്‍ തിരിച്ചെടുക്കില്ല”എന്ന ബോര്‍ഡ് വ്യാപാരസ്ഥാപനങ്ങളിലും ബില്ലുകളിലും പ്രദര്‍ശിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സംസ്ഥാന ജിഎസ്ടി വകുപ്പിനും ലീഗല്‍ മെട്രോളജി വകുപ്പിനും കോടതി നിര്‍ദ്ദേശം നല്‍കി.

Post a Comment

Previous Post Next Post