ആധാർ കാർഡ് സൗജന്യമായി പുതുക്കുന്നതിനുള്ള സമയപരിധി 2024 ജൂണ്‍ 14 വരെ നീട്ടി. മാർച്ച് 14 വരെയായിരുന്ന സമയപരിധിയാണ് ഇപ്പോള്‍ നീട്ടിയത്.
പത്ത് വർഷം മുമ്ബ് ആധാർ കാർഡ് എടുത്തവർക്കും വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനുള്ളവർക്കും സൗജന്യമായി ചെയ്യാവുന്നതാണ്.
പത്ത് വർഷത്തിലൊരിക്കലെങ്കിലും ആധാർ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാൻ യുയുഐഡിഎഐ നിർദേശിച്ചിട്ടുണ്ട്. ഓണ്‍ലൈൻ വഴി പുതുക്കുന്നതിനായി https://myaadhaar.uidai.gov.in/ ലോഗിൻ ചെയ്യുക.’ഡോക്യുമെന്റ് അപ്ഡേറ്റ്’ ഓപ്ഷൻ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ നിലവിലുള്ള വിശദാംശങ്ങള്‍ കാണാന്‍ കഴിയും.വിശദാംശങ്ങള്‍ പരിശോധിച്ച് അടുത്ത ഹൈപ്പർ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.ഐഡന്റിറ്റി പ്രൂഫ്, അഡ്രസ് ഡോക്യുമെന്റുകളുടെ തെളിവ് എന്നിവ തെരഞ്ഞെടുക്കുക.സ്‌കാൻ ചെയ്‌ത പകർപ്പുകള്‍ അപ്‌ലോഡ് ചെയ്യാം.
Post a Comment