കാട്ടാനശല്യം: ഫെൻസിംഗ് നിര്‍മിച്ച്‌ ചാര്‍ജ് ചെയ്യാൻ സജ്ജമാക്കി

കാർത്തികപുരം: ഉദയഗിരി പഞ്ചായത്തിലെ വനാതിർത്തിയോട് ചേർന്നുള്ള മണ്ണാത്തിക്കുണ്ട് മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമായത സാഹചര്യത്തില്‍ നാട്ടുകാരുടെ സഹകരണത്തോടെ വനംവകുപ്പ് ഫെൻസിംഗ് നിർമാണം നടത്തി ചാർജിംഗിന് സജ്ജമാക്കി.

കാനംവയല്‍ മുതല്‍ മണ്ണാത്തിക്കുണ്ട് വരെയുള്ള ഭാഗങ്ങളിലാണ് ഫെൻസിംഗ് ചാർജ് ചെയ്തത്. 

ജോയ് ഇരണക്കല്‍, സണ്ണി ചുനയൻമാക്കല്‍, ജിൻസ് പൊരിമറ്റം, ലാലച്ചൻ വട്ടമല, സിബി ഇരണക്കല്‍, ടോമി ഇരണക്കല്‍, ടോമി ഓലിക്കാരോട്ട്, ബാബു പറപ്പള്ളി, തങ്കച്ചൻ കോട്ടപ്പടവില്‍ എന്നിവർ നേതൃത്വം നല്‍കി. ഇന്നു മുതല്‍ ചാർജിംഗ് സംവിധാനം പുനക്രമീകരിക്കുമെന്ന് വനവകുപ്പുദ്യോഗസ്ഥർ അറിയിച്ചു.

Post a Comment

Previous Post Next Post