നടി അരുന്ധതി നായര്‍ക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്, വെന്റിലേറ്ററില്‍ , സഹായം അഭ്യര്‍ത്ഥിച്ച്‌ ഗോപിക അനില്‍



നടി അരുന്ധതി നായർക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ അതിതീവ്ര വിഭാഗത്തില്‍ ചികിത്സയിലാണ് താരം.
സ്കൂട്ടറില്‍ കോവളം ഭാഗത്തുവച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ താരത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സീരിയല്‍ താരം ഗോപിക അനിലാണ് അപകടവാർത്തയെക്കുറിച്ച്‌ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ പരിക്കേറ്റ എന്റെ സുഹൃത്ത് അരുന്ധതി നായർ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. വെന്റിലേറ്ററില്‍ ജീവന് വേണ്ടി പോരാടുകയാണ് അവള്‍. ആശുപത്റിയിലെ ദിവസേനയുള്ള ചിലവ് താങ്ങാവുന്നതിനും അപ്പുറമാണ്. ഞങ്ങള്‍ക്ക് പറ്റുന്നതുപോലെ എല്ലാം ചെയ്യുന്നുണ്ട്. എന്നാല്‍ നിലവിലെ ആശുപത്റി ചിലവിന് അത് തികയാത്ത അവസ്ഥയാണ്. നിങ്ങള്‍ക്ക് പറ്റുന്ന രീതിയില്‍ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. കുടുംബത്തിന് ആശ്വാസമാകും. ഗോപിക അനില്‍ കുറിച്ചു. അരുന്ധതിയുടെ ബാങ്ക് വിവരങ്ങളും ഗോപിക പങ്കുവച്ചിട്ടുണ്ട്.
തമിഴ് സിനിമകളിലൂടെ അഭിനയ രംഗത്തെത്തിയ അരുന്ധതി നായർ വിജയ് ആന്റണിയുടെ സൈത്താൻ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടിയത്. 2018ല്‍ പുറത്തിറങ്ങിയ ഒറ്റയ്ക്കൊരു കാമുകൻ എന്ന സിവിമയില്‍ ഷൈൻ ടോമിന്റെ നായികയായി മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ആയിരം പോർകാസുകള്‍ ആണ് അവസാനമായി അഭിനയിച്ച ചിത്രം.

Post a Comment

Previous Post Next Post