റോഡ് നിര്‍മാണത്തില്‍ ഇടപെട്ടില്ല; കണ്ണൂരില്‍ സുധാകരനെയും സജീവ് ജോസഫിനെയും തടഞ്ഞ് യുഡിഎഫ് പ്രവര്‍ത്തകര്‍

കണ്ണൂര്‍: കെപിസിസി പ്രസിഡന്‍റും കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ കെ.സുധാകരനെയും ഇരിക്കൂര്‍ എംഎല്‍എ സജീവ് ജോസഫിനെയും തടഞ്ഞ് യുഡിഎഫ് പ്രവര്‍ത്തകര്‍.റോഡ് നിര്‍മാണത്തില്‍ എംഎല്‍എ ഇടപെട്ടില്ല എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.


വ്യാഴാഴ്ച രാത്രി കണ്ണൂര്‍ ശ്രീകണ്ഠാപുരം കൊയ്യത്താണ് സംഭവം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി കൊയ്യത്ത് ഒരു വീട്ടില്‍ കയറിയശേഷം മടങ്ങുമ്ബോഴാണ് ഒരു സംഘം യുഡിഎഫ് പ്രവര്‍ത്തകര്‍ ഇവര്‍ സഞ്ചരിച്ച വാഹനം തടഞ്ഞത്. അഞ്ച് മിനിറ്റോളം വാഹനം തടഞ്ഞ പ്രവര്‍ത്തകര്‍ എംഎല്‍എയും എംപിയുമായി സംസാരിച്ചു. 

നേതാക്കളും കൂടെയുണ്ടായിരുന്നവരും ഇടപെട്ടാണ് പിന്നീട് ഇവരെ പിന്തിരിപ്പിച്ചത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Post a Comment

Previous Post Next Post