വനാതിര്‍ത്തിയില്‍ തൂക്കുവേലി നിര്‍മിക്കുന്ന സ്ഥലത്തെ കാടുതെളിക്കലിന് തുടക്കം

മണക്കടവ്: വനാതിർത്തിയില്‍ സൗരോർജ തൂക്കുവേലി നിർമിക്കുന്ന സ്ഥലത്തിന്‍റെ ഇരുവശങ്ങളിലുമായി അഞ്ചുമീറ്റർ വീതിയില്‍ ഗുണഭോക്താക്കളും നാട്ടുകാരും ചേർന്ന് കാടുവെട്ടി തെളിക്കല്‍ പ്രവൃത്തി നടത്തി.

അപ്പർചീക്കാട് ഭാഗത്ത് ഉദയഗിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ്. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ബിന്ദു ഷാജു അധ്യക്ഷത വഹിച്ചു. അജിത്ത് വർമ, കെ.ടി. സുരേഷ്കുമാർ, എം.എൻ. ബിന്ദു, ഗോപി പന്നിയൂർ, റോയി ഈറ്റക്കല്‍, ഷാജി വള്ളിയാംതടം, ബിന്നി കണ്ണോളി, റെജി പൈകട, ഐസക് വെള്ളമറ്റത്തില്‍, സജി കീരിപ്ലാക്കല്‍, സിന്ധു തോമസ്, സജി കീരിപ്ലാക്കല്‍ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post