താപനില 40 ഡിഗ്രി വരെ ഉയരും; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ചൂട് ഉയര്‍ന്നുതന്നെ ആയിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. തൃശൂരിൽ ഉയർന്ന താപനില  40 ഡിഗ്രി സെല്‍ഷ്യസ് വരെയാകും. കൊല്ലം, പാലക്കാട് ജില്ലകളിൽ 39 ഡിഗ്രി വരെയും, പത്തനംതിട്ടയിൽ 38 ഡിഗ്രി വരെയും, കോട്ടയം, എറണാകുളം, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി വരെയും താപനില ഉയരാം. ആലപ്പുഴ, മലപ്പുറം, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി വരെയാകാമെന്നാണ് മുന്നറിയിപ്പ്.

Post a Comment

Previous Post Next Post