കേരളത്തിന്‍റെ രണ്ടാം വന്ദേഭാരത് എക്സ്പ്രെസ്സ് ട്രെയിന്‍ മംഗലാപുരം വരെ നീട്ടി


തിരുവനന്തപുരം: കേരളത്തിന്‍റെ രണ്ടാം വന്ദേഭാരത് എക്സ്പ്രെസ്സ് ട്രെയിന്‍ മംഗലാപുരം വരെ നീട്ടി. വൈകിട്ട് 4.05ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 12.40ന് മംഗലാപുരത്ത് എത്തും.

രാവിലെ 6.15ന് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ വൈകിട്ട് 3.05ന് തിരുവനന്തപുരത്ത് എത്തും.

കേരളത്തിന് അനുവദിച്ച്‌ രണ്ടാം വന്ദേഭാരത് സെപ്റ്റംബർ 24 മുതല്‍ ആണ് ഓടിതുടങ്ങിയത്. കാസർഗോഡ് നിന്ന് രാവിലെ ഏഴുമണിക്ക് യാത്രയാരംഭിക്കുന്ന ട്രെയിന്‍ വൈകീട്ട് 3.05-ന് തിരുവനന്തപുരത്തെത്തും എത്തുന്ന രീതിക്കാണ് ക്രമീകരിച്ചിരുന്നത്.

ആലപ്പുഴ വഴിയാണ് സർവീസ്. തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 4.05 നാണ് മടക്കയാത്ര. ഇത് രാത്രി 11.55-ന് കാസർഗോഡ് യാത്ര അവസാനിപ്പിക്കും. ആഴ്ചയില്‍ ആറു ദിവസമായാണ് സ‍ര്‍വീസ് നടത്തുക.

കേരളത്തിനു അനുവദിച്ച ആദ്യ വന്ദേഭാരത് കോട്ടയം വഴിയാണ് സര്‍വീസ് നടത്തുന്നത്. കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശ്ശൂര്‍, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.

രാവിലെ ഏഴ് മണിക്ക് കാസ്ർഗോഡ് നിന്ന് ആരംഭിക്കുന്ന ട്രെയിൻ കണ്ണൂർ (8.03), കോഴിക്കോട് (9.03), ഷൊർണൂർ (10.03), തൃശൂർ (10.38), എറണാകുളം (11.45), ആലപ്പുഴ (12.38), കൊല്ലം (ഉച്ചയ്‌ക്ക് 1.55), തിരുവനന്തപുരം (3.05). വൈകിട്ട് 4.05 ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ട്രെയിൻ കൊല്ലം (4.53), ആലപ്പുഴ (5.55), എറണാകുളം (6.35), തൃശൂർ (രാത്രി 7.40), ഷൊർണൂർ (8.15), കോഴിക്കോട് (9.16), കണ്ണൂർ (10.16), കാസർകോട് (11.55).

ഓറഞ്ചും കറുപ്പും കലര്‍ന്ന നിറമാണ് കേരളത്തിന്‍റെ രണ്ടാം വന്ദേഭാരത് ട്രെയിന്‍. നിലവില്‍ എട്ട് കോച്ചുകളാണ് ഉള്ളത്.

രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന, ആന്ധ്ര പ്രദേശ്, കര്‍ണാടക, ബിഹാര്‍, പശ്ചിമ ബംഗാള്‍, കേരളം, ഒഡിഷ, ജാര്‍ഖണ്ഡ്, ഗുജറാത്ത് തുടങ്ങി പതിനൊന്ന് സംസ്ഥാനങ്ങളിലെ വന്ദേ ഭാരത് ട്രെയിനുകളുടെ കണക്റ്റിവിറ്റി വര്‍ധിപ്പിക്കുന്നതാണ് ഒന്‍പത് പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ എന്നാണ് വിലയിരുത്തല്‍. കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും യാത്രക്കാര്‍ക്ക് ലോകോത്തര സൗകര്യങ്ങള്‍ നല്‍കുക എന്നതാണ് വന്ദേ ഭാരത് ട്രെയിനുകള്‍ കൊണ്ട് ലക്ഷ്യമിടുന്നത്.

Post a Comment

Previous Post Next Post