റോഡിനോടുള്ള അവഗണനയില്‍ റോഡില്‍ കിടന്ന് പ്രതിഷേധം

തേർത്തല്ലി: ആലക്കോട്-ചപ്പാരപ്പടവ് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന രയറോം-പള്ളിപ്പടി- ബീബുംകാട്-എരുവാട്ടി റോഡിന്‍റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബീബുംകാട് വീവണ്‍ സ്വാശ്രയ ഗ്രൂപ്പിന്‍റെ നേതൃത്വത്തില്‍ അംഗങ്ങള്‍ റോഡില്‍ കിടന്നു പ്രതിഷേധിച്ചു.
നിരവധി വാഹനങ്ങളാണു ദിവസേന ഇതുവഴി കടന്നു പോകുന്നത്. മുന്നൂറോളം വീട്ടുകാർ താമസിക്കുന്ന പ്രദേശമാണ്. സ്കൂള്‍ ബസുകള്‍, ഓട്ടോറിക്ഷകള്‍, ഇരുചക്ര വാഹനങ്ങള്‍ തുടങ്ങി കാല്‍നടയാത്രക്കാർക്കു പോലും സഞ്ചരിക്കാൻ കഴിയാത്ത വിധമാണു റോഡ് തകർന്നിരിക്കുന്നത്. 

ജില്ലാ പഞ്ചായത്തിന്‍റെ കൈവശമുള്ള ആലക്കോട് മേഖലയിലെ ഏക റോഡാണിത്. എന്നിട്ടും ഈ റോഡിനെന്നും അവഗണന മാത്രമാണ് ജില്ലാ പഞ്ചായത്തിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. കഴിഞ്ഞവർഷം ബീബുംകാട് വീവണ്‍ സ്വാശ്രയ ഗ്രൂപ്പ് അംഗങ്ങള്‍ റോഡിന്‍റെ പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങളില്‍ ക്വാറി വേസ്റ്റിട്ട് നികത്തിയാണു ഗതാഗതയോഗ്യമാക്കിയത്. റോഡ് എത്രയും വേഗം റീടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് വീവണ്‍ ഗ്രൂപ്പ് ആവശ്യപ്പെട്ടു. പ്രതിഷേധത്തിന് റോയി വലിയപറമ്ബില്‍, സാൻജോ താന്നിക്കല്‍, ബിജോയി നെല്ലുവേലി, സാബു പന്തപ്പാട്ട് എന്നിവർ നേതൃത്വം നല്‍കി.

Post a Comment

Previous Post Next Post