മാക്കൂട്ടം ചുരത്തില്‍ വാഹനാപകടം; മരുന്ന് കയറ്റിവന്ന പിക്കപ്പ് വാൻ കത്തിനശിച്ചു


ഇരിട്ടി : മാക്കൂട്ടം ചുരം റോഡില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ പിക്കപ്പ് വാൻ കത്തി നശിച്ചു . കർണാടകയില്‍ നിന്നും മരുന്നുമായികേരളത്തിലേക്ക് വരികയായിരുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്.

അപകടത്തില്‍ ഡ്രൈവറും സഹായിയും നിസാര പരിക്കുകളോടെ രക്ഷപെട്ടു. ഇരിട്ടിയില്‍ നിന്നുള്ള രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് സംഘം എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 

കൃത്യ സമയത്ത് ഫയർ ഫോഴ്സ് സംഘം എത്തിയതുകൊണ്ട് വാഹനത്തില്‍ നിന്നും വനത്തിലേക്ക് തീ പടരുന്നത് തടയാൻ കഴിഞ്ഞു. മാക്കൂട്ടം ചുരം പാതയില്‍ അപകടങ്ങള്‍ നടന്നാല്‍ ഇരിട്ടിയില്‍ നിന്നുള്ള ഫയർ ഫോഴ്സ് സംഘങ്ങള്‍ എത്തിയാണ് രക്ഷാ പ്രവർത്തനങ്ങള്‍ നടത്തുന്നത്. അപകടത്തില്‍ വാഹനം പൂർണ്ണമായും കത്തിനശിച്ചു. ഇരിട്ടിയില്‍ നിന്നുള്ള ഫയർ ഫോഴ്സ് സംഘത്തില്‍ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ മാരായ എൻ. അശോകൻ , അബ്ദുള്ള, ഫയർ ഓഫീസർ മാരായ തോമസ്, ജസ്റ്റിൻ, അനീഷ് മാത്യു, അനോഗ്, ഹോം ഗാർഡ് മാരായ ബിനോയി, രാധാകൃഷ്ണൻ, എന്നിവർ പങ്കെടുത്തു.


Post a Comment

Previous Post Next Post